തെരഞ്ഞെടുപ്പ്; പൊതു സ്വതന്ത്രര്‍ മല്‍സരിക്കില്ലെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ സിപിഐ പൊതു സമ്മതരെ തേടുന്നു എന്ന വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

വയനാട് ഉള്‍പ്പെടെയുള്ള ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ഥിയാക്കില്ലെന്നും പാര്‍ട്ടി സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ അടക്കം പാര്‍ട്ടിയുടെ നാലു സീറ്റിലും പൊതു സ്വതന്ത്രര്‍ മല്‍സരിക്കില്ലെന്നും നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷായെ മല്‍സരിപ്പിക്കുന്നത് പരിഗണിച്ചിട്ടില്ലെന്നും എല്ലാ സീറ്റിലും രാഷ്ട്രീയ സ്ഥാനാര്‍ഥികളാണ് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ഏഴിന് പുറത്തുവിടും. ബംഗാളിലെ കോണ്‍ഗ്രസ് സഹകരണം സംസ്ഥാനത്തെ മുന്നണിയുടെ സാധ്യതകളെ ബാധിക്കില്ല, കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top