ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നു പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 34,000 ലിറ്റര്‍ മദ്യവും. വോട്ടര്‍മാരെ മദ്യവും പണവും നല്‍കി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച വിവിധ സ്‌ക്വാഡുകളാണു ഇവ പിടിച്ചെടുത്തത്. 35 തോക്കുകളും വിവിധയിടങ്ങളില്‍ നിന്നു പിടിച്ചെടുത്തു.
ആദായനികുതി, സേവനനികുതി, എക്‌സൈസ്, പോലീസ്, എന്നിങ്ങനെ വിവിധ വകുപ്പുകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിശോധനാ സംഘങ്ങള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നു വോട്ടെണ്ണും.