ഹൈദരാബാദ്: കനത്ത ചൂടിനെ തുടര്‍ന്ന് തെലങ്കാനയില്‍ രണ്ടുദിവസത്തിനിടെ 30 മരണം. അദില്ബാദ്, വാറംഗല്‍, നല്‍ഗൊണ്ട, നിസാംബാദ്, കരിംനഗര്‍ ജില്ലകളിലാണ് ചൂട് അതീവകഠിനമായി തുടരുന്നത്. 46 ഡിഗ്രിവരെ ചിലയിടങ്ങളില്‍ ചൂട് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ചമാത്രം തെലങ്കാനയില്‍ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ചൂടുമേഖലയില് നാട്ടുകാര്‍ വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടുകയാണ്. രാമഗുണ്ടം കല്‍ക്കരിമേഖലയില്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ഖനനം വന്‍തോതില്‍ താഴ്ന്നിരിക്കുകയാണ്.