തേക്കടി ബോട്ട് ദുരന്തം: തുടരന്വേഷണം നടത്തണമെന്ന് ജില്ലാ കോടതി

ഇടുക്കി: തേക്കടി ബോട്ട് ദുരന്തം തുടരന്വേഷണം നടത്തണമെന്ന് ഇടുക്കി ജില്ലാകോടതി. അന്വേഷണം തൃപ്തികരമല്ലെന്നും കെടിഡിസി എംഡിക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ആറാംപ്രതി കെ.കെ സഞ്ജീവിനെ കോടതി കുറ്റവിമുക്തനാക്കി.

2009 സെപ്തംബര്‍ 30നായിരുന്നു ജലകന്യക എന്ന ബോട്ട് മറിഞ്ഞ് 42 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരില്‍ മലയാളികളാരുംതന്നെ ഇല്ലായിരുന്നു. കേസില്‍ ആകെ ഏഴ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ആറാംപ്രതി കെ.കെ സഞ്ജീവനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഓരോ പ്രതികള്‍ക്കെതിരെയും അന്വേഷണം നടത്തി പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Top