തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ ആവശ്യപ്പെടന്ന 500 രൂപ ദിവസക്കൂലി പ്രായോഗികമല്ലെന്ന് പ്ലാന്റേഷന് ചെയര്മാന് വിനയരാഘവന്‍. 20ശതമാനം ബോണസും നല്‍കാനാകില്ല. അത്രയും കൊടുക്കണമെങ്കില്‍ തേയിലക്ക് കിലോക്ക് 80 രൂപ വേണം. വ്യവസായം ഇപ്പോള്‍ നഷ്ടത്തിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് നലല്കണം. തോട്ടം മേഖലയിലെ റോഡ്, ആശുപത്രി, എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇക്കാര്യങ്ങള്‍ മന്ത്രിമാരെ ധരിപ്പിച്ചതായി വിനയരാഘവന്‍ വ്യക്തമാക്കി. സമരംമൂലം തൊഴിലാളികളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായും ചെയര്മാന് ചൂണ്ടിക്കാണിച്ചു.