സിയൂള്‍: ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി പടരുന്ന മെര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം രോഗം ബാധിച്ചു രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മെര്‍സ് മൂലം മരണമടഞ്ഞവരുടെ സംഖ്യ 27 ആയതായി തിങ്കളാഴ്ച ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി മൂന്നു ആളുകളില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 172 ആയി.
മേയ് 20-നാണു മെര്‍സ് രോഗം രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.