ജുബാ: ദക്ഷിണ സുഡാനില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 130 വിമതര്‍ കൊല്ലപ്പെട്ടു. അപ്പര്‍ നൈല്‍ സംസ്ഥാനത്തു രണ്ടു ദിവസത്തിലധികം ദീര്‍ഘിച്ച പോരാട്ടത്തിലാണ് വിമതരെ കൊലപ്പെടുത്തിയത്. ദക്ഷിണ സുഡാന് മുന്‍ വൈസ് പ്രസിഡന്റും വിമത നേതാവുമായ റിക് മച്ചാറിന്റെ അനുയായികളാണ് ഇവരെന്ന് സൈനിക വക്താവ് അറിയിച്ചു. വിമതരുടെ പ്രത്യാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദക്ഷിണ സുഡാന് പ്രസിഡന്റ് പ്രസിഡന്റ് സല്‍വാ ഖീറിന്റെ ഡിങ്കാ വംശജരും മച്ചാറിന്റെ നുയര്‍ വംശജരും തമ്മിലുള്ള പോരാട്ടം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു. പോരാട്ടത്തില്‍ ഇതിനകം ആയിരത്തോളം പേര് കൊല്ലപ്പെട്ടു. നിരവധി പേര് അഭയാര്‍ഥികളായി.