കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും.
നാളെ ഹൈക്കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയാകും ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.
അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിത്. ഈ മാസം 25 വരെ റിമാന്‍ഡില്‍ തുടരും.
മജിസ്ട്രേറ്റ് കോടതിക്ക് പരിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങളായത് കൊണ്ടാണ് ജാമ്യം തള്ളിയത്. കോടതിയില്‍ നിന്നും ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി.