മുംബൈ: ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗയുടെ പ്രദര്‍ശനം തുടരും. സംവിധായകന് ആദിത്യ ചോപ്ര ഇടപെട്ടതിനെ തുടര്‍ന്നാണ് 19 വര്‍ഷമായി മുംബൈ മറാത്ത മന്ദിര്‍ തിയറ്ററില്‍ റെക്കോര്‍ഡ് തിരുത്തി തുടരുന്ന പ്രദര്‍ശനം നിര്‍ത്തില്ലെന്ന് തീരുമാനിച്ചത്.
വരുന്ന ഡിസംബറോടെ ചിത്രത്തിന്റെ പ്രദര്‍ശനം 1000 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കും. ചിത്രത്തിന്റെ പ്രദര്‍ശനം നിര്ത്തുകയാണെന്നതു സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും താനും ചിത്രത്തിന്റെ സംവിധായകന് ആദിത്യ ചോപ്രയും ആഗ്രഹിക്കുന്നിടത്തോളം കാലം മറാത്താ മന്ദിറില്‍ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ പ്രദര്‍ശിപ്പിക്കുമെന്നും എം.ഡി മനോജ് ദേശായി പറഞ്ഞു.
നിലവില്‍ മറാത്താ മന്ദിറിലെ 11.30നുള്ള മോണിംഗ് ഷോയില്‍ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ആണു പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ റെക്കോര്‍ഡ് ഈ ചിത്രത്തിനാണ്.
15 മുതല്‍ 20 രൂപ വരെ ടിക്കറ്റ് നിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിലൂടെയുള്ള വരുമാനം സമീപകാലത്ത് കുറഞ്ഞതാണ് പ്രദര്‍ശം നിര്‍ത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 1995 ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്.ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഈ പ്രണയചിത്രത്തില്‍ ഹിറ്റ് ജോഡികളായ ഷാരൂഖും കജോളുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.