ദുര്‍മന്ത്രവാദത്തിനെതിരേ നിയമം: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : ദുര്‍മന്ത്രവാദങ്ങളും അനാചാര പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തുന്ന കാര്യം പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്റലിജന്‍സ് എഡിജിപി തയാറാക്കിയ കരട് ബില്‍ സര്‍ക്കാര്‍ പരിശോധിക്കുന്നു. അനാചാരങ്ങള്‍ നിയന്ത്രിക്കുന്നതിന് ആദ്യമായി നിയമ നിര്‍മാണം നടത്തിയ സംസ്ഥാനം മഹാരാഷ്ട്ര. എന്നാല്‍, ഇതു ഫലപ്രദമായി നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
മഹാരാഷ്ട്ര മാതൃക പരിഗണിച്ച് കേരളം നിയമമെന്നും ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി.
ഇത്തരം സംഭവങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. നിയമ നിര്‍മാണം കൊണ്ടു മാത്രം ഇവയെ തടയാന്‍ കഴിയില്ല. ബോധവത്കരണത്തിന് ദൃശ്യ, അച്ചടി മാധ്യമങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

Top