തമിഴിന് ശേഷം ദൃശ്യം ഇനി ഹിന്ദിയും സംസാരിക്കുന്നു. ദൃശ്യത്തിന്റെ സംവിധായകന് ജീത്തു ജോസഫ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. കന്നഡയിലും തെലുങ്കിലും ദൃശ്യം റീമേക്കുകള്‍ വന്‍ വിജയം നേടിയിരുന്നു. ഇപ്പോള്‍ ദൃശ്യത്തിന്റെ തമിഴ്പതിപ്പ് പാപനാശം എന്ന പേരില്‍ കമലഹാസന് നായകനായി ഒരുക്കുകയാണ്. പാപനാശത്തിന്റെ റിലീസ് അടുത്ത വര്‍ഷം ആദ്യമുണ്ടാകുമെന്നാണ് ജീത്തു പറയുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി പതിപ്പില്‍ അവതരിപ്പിക്കുക അജയ് ദേവ്ഗണാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹിന്ദിയില്‍ ചിത്രം എത്തുമ്പോള്‍ കഥയില്‍ വ്യത്യാസം ഉണ്ടാകുമെന്നും സംവിധായകന് പറയുന്നു. ഹിന്ദിപതിപ്പില്‍ നായകകഥാപാത്രത്തിന്റെ സഹോദരിക്ക് ദുരന്തം സംഭവിക്കുന്ന എന്ന തരത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നതെന്ന് ജിത്തു പറയുന്നു.