ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പായ് വഞ്ചി തുഴച്ചില്‍ മത്സരാര്‍ത്ഥിയാണ് ഹര്‍ജി നല്‍കിയത്. മത്സരാര്‍ത്ഥികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കാത്തതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. പായ് വഞ്ചി തുഴച്ചിലില്‍ വനിതകളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മത്സരത്തിനുള്ള ഉപകരണങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്നായിരുന്നു സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ സ്വന്തം ചെലവില്‍ കൊണ്ടു വരാന്‍ മത്സരാര്‍ത്ഥികള്‍ക്ക് കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

Top