തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നു അന്വേഷിക്കും. അവരുടെ പങ്ക് കണ്ടെത്തിയാല്‍ കേസെടുക്കും. സിബിഐ സംഘം ഇന്നലെ ശിവന്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞമാസം 14നാണ് ശിവന്‍കുട്ടി സിബിഐക്ക് പരാതി നല്‍കിയത്.
ഹൈക്കോടതിയിലും ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു. ഈ കേസ് ഹൈക്കോടതി ഇന്നു പരിഗണനയക്കെടുക്കും. 120.15 കോടി രൂപയുടെ അഴിമതി നടന്നുവെന്നു കാണിച്ചാണു പരാതി. സാധനസാമഗ്രഹികള്‍ വാങ്ങിയതിലും ഗെയിംസ് നടത്തിപ്പിലും അഴിമതി നടന്നിട്ടുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.