ദേശീയ ഗെയിംസ്: അവസാനദിനത്തില്‍ സുവര്‍ണ നേട്ടങ്ങളോടെ കേരളം

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ 800 മീറ്ററില്‍ ഇരട്ട സ്വര്‍ണത്തോടെ കേരളം. വനിതകളുടെ ടിന്റു ലൂക്ക മീറ്റ് റിക്കാര്‍ഡോടെ ടിന്റു സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ പുരുഷ വിഭാഗം 800 മീറ്ററില്‍ കേരളത്തിന്റെ സജീഷ് ജോസഫും സ്വര്‍ണം സ്വന്തമാക്കി.

കേരളത്തിന് തന്നെയാണ് ഈ ഇനത്തില്‍ വെങ്കലവും. പുരുന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സലും വനിതകളുടെ മത്സരത്തില്‍ സിനിമോള്‍ മാര്‍ക്കോസും വെങ്കലം നേടി.

200 മീറ്ററില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും. വി.ശാന്തിനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അനില്‍ഡ തോമസിനാണ് ഈയിനത്തില്‍ വെള്ളി. മീറ്റിലെ വേഗമേറിയ വനിതാ താരമായ ദ്യുതി ചന്ദിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബോക്‌സിംഗിലും കേരളത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചു. പുരുഷ വിഭാഗത്തില്‍ സന്ദീപാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 46 ആയി ഉയര്‍ന്നു.

Top