ദേശീയ ഗെയിംസ്: ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: ഗെയിംസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്. ദേശീയ ഗെയിംസില്‍ വ്യാപക അഴിമതിയും ധൂര്‍ത്തുമാണെന്ന ആരോപണങ്ങള്‍ ജേക്കബ് പുന്നൂസ് തള്ളി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടികളുടെ ധൂര്‍ത്താണ് ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നത് ആരോപണം മാത്രമാണ്. ജനങ്ങളുടെ നികുതി പണമാണെന്ന ബോധ്യം തങ്ങള്‍ക്കുണ്ടെന്നും വളരെ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

Top