തിരുവനന്തപുരം: ദേശീയ ഗെയിംസ് തുഴച്ചിലില്‍ കേരളത്തിന് സിംഗിള്‍സിലും ഗ്രൂപ്പിനത്തിലും സ്വര്‍ണം. ഇതോടെ കേരളത്തിന്റെ സുവര്‍ണ സമ്പാദ്യം ഒമ്പതായി. സിംഗിള്‍സില്‍ ഡിറ്റിമോള്‍ വര്‍ഗീസ് കേരളത്തിനായി എട്ടാം സ്വര്‍ണം സമ്മാനിച്ചപ്പോള്‍ ഗ്രൂപ്പിനത്തിലും കേരളം സ്വര്‍ണം തുഴഞ്ഞെടുത്തു.
ഡിറ്റിമോള്‍ 500 മീറ്റര്‍ സിംഗിള്‍സ് സ്കള് വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. ഗ്രൂപ്പിനമായ കോക്ലസ് ഫോറില്‍ കേരളത്തിന്റെ ഹണി, നിമ്മി, അശ്വിനി, അഞ്ജലി എന്നിവരാണ് വേമ്പനാട്ട് കായലില്‍ നിന്ന് സ്വര്‍ണം തുഴഞ്ഞെടുത്തത്.