തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിനെതിരെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഗണേഷിന്റെ കാലത്തേതാണെന്നും ദേശീയ ഗെയിംസിലെ ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു നയാപൈസ പോലും തന്റെ ഉത്തരവില്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്നും അവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.