ദേശീയ ഗെയിംസ്: വി.ശിവന്‍കുട്ടി എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കും

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിലെ ക്രമക്കേടും ധൂര്‍ത്തും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എം.എല്‍.എ അഭ്യന്തരമന്ത്രിയെ കാണും. വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കും.

ഗെയിംസ് ഉദ്ഘാടനത്തിന് 15.5 കോടി രൂപ ചെലവിട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് ശിവന്‍കുട്ടിയുടെ ആവശ്യം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് സാങ്കേതിക ആവശ്യത്തിന് ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്തതിന് 9.37കോടി രൂപയാണ് ചെലവിട്ടത്. ഇത്രയും ഉപകരണങ്ങള്‍ വാങ്ങിയിരുന്നെങ്കില്‍പോലും ഇത്രയും തുക ചെലാവാക്കേണ്ടിവരില്ലായിരുന്നുവെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ലൈറ്റ് അറേഞ്ച്‌മെന്റിനുവേണ്ടിയുള്ള ഉപകരണങ്ങള്‍ക്ക് 2.65 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി വാള്‍ ഡിസ്പ്‌ളേയ്ക്ക് 2.67 കോടി രൂപ. വീഡിയോ ടീമിന് 48 ലക്ഷം തുടങ്ങി എല്ലാത്തിന് ലക്ഷങ്ങളും കോടികളുമാണ് ചെലവിട്ടിരിക്കുന്നത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ ബുദ്ധിപരമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

Top