തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള കേരളത്തിന്റെ അത്ലറ്റിക്ക് ടീം തെരഞ്ഞെടുപ്പില്‍ പി.ടി. ഉഷയ്ക്ക് അതൃപ്തി. അര്‍ഹരായ പലരേയും ടീമില്‍ ഉള്‍പെടുത്തിയില്ല. തെരഞ്ഞെടുപ്പിനു വേണ്ടി നടത്തിയ ട്രെയല്‍സ് പ്രഹസനം മാത്രമായിരുന്നു. ചിലര്‍ മുന്‍കൂട്ടി നിശ്ചയിച്ച ടീമില്‍ നിന്നും ഏറെയൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും പി.ടി. ഉഷ പറഞ്ഞു.