ദ്വിദിന സന്ദര്‍ശനത്തിനായി മോഡി ബംഗ്ലാദേശിലെത്തി

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശിലെത്തി. ഹസ്‌റത്ത് ഷാജലാല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ധനകാര്യമന്ത്രി എഎംഎ മുഹിത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ ബംഗ്ലാദേശ് ഔദ്യോഗികമായി സ്വാഗതം ചെയ്തു.

മോഡിയോടൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന എന്നിവരുടെ കട്ടൗട്ടുകളും നിരന്നു. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടി വൈദ്യുതി, ആരോഗ്യം, നിക്ഷേപം, റെയില്‍ തുടങ്ങി വിവിധ വിഷയങ്ങളെപ്പറ്റി നേതാക്കള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടത്തും.

Top