തിരുവനന്തപുരം: കെ എം മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. ധാര്‍മ്മികതയുടെ പേരില്‍ മാണി സ്വയം രാജി വച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിന്റെ ആത്മവീര്യം ഇല്ലാതാക്കാനാകില്ല. എല്‍ഡിഎഫ് നടത്തിയ അഴിമതിയെക്കുറിച്ച് ആരും പറയാത്തത് എന്താണ്? മന്ത്രി കെ ബാബുവിനെതിരായ ആരോപണത്തില്‍ ദുരുദ്ദേശമുണ്ട്. ബാബുവിനെതിരായ ആരോപണം ഉന്നയിക്കാന്‍ ഒരു വര്‍ഷം വൈകിയതെന്താണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
ധനമന്ത്രിയുടെ കാര്യത്തില്‍ തല്ക്കാലം തീരുമാനമായിട്ടില്ല. ധനകാര്യ വകുപ്പ് തല്ക്കാലം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.