മുംബൈ: കനത്ത നഷ്ടത്തോടെ ഓഹരി വിപണി. സെന്‍സെക്‌സ് സൂചിക 260.95 പോയന്റ് നഷ്ടത്തില്‍ 27176.99ലും നിഫ്റ്റി 91.45 പോയന്റ് താഴ്ന്ന് 8213.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓയില്‍ ആന്റ് ഗ്യാസ്, ഫാര്‍മ, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലെ നഷ്ടം സൂചികകളെ കനത്ത നഷ്ടത്തിലാഴ്ത്തി.
മഡ് ക്യാപ് സൂചികയില്‍ രണ്ട് ശതമാനത്തോളം നഷ്ടമുണ്ടായി. 667 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2063 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലും മാരുതി, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.