നാദാപുരം, കുറ്റ്യാടി മേഖലകളില്‍ 10 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: നാദാപുരം, കുറ്റ്യാടി മേഖലകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറ്റ്യാടിയില്‍ രാവിലെയുണ്ടായ ബോംബേറ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 10 ദിവസത്തേയ്ക്കാണ് നിരോധനാജ്ഞ. കനത്ത പോലീസ് കാവലും പ്രദേശത്ത് പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിനുവിനെ വധിച്ച കേസിലെ പ്രതിയായ നിസാറിനെ ബോംബെറിഞ്ഞ ശേഷം രണ്ടംഗ സംഘം ഇന്ന് രാവിലെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബോംബേറില്‍ മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റു. എല്ലാവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Top