നാദാപുരം കൊലപാതകം: പങ്കില്ലെന്ന് മുസ്ലീം ലീഗ്

കോഴിക്കോട് : നാദാപുരത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്ലീം ലീഗിന് ബന്ധമില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ്. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ തൂണേരിയില്‍ സിപിഎം – ലീഗ് സംഘര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വെട്ടേറ്റ് മരിച്ചിരുന്നു. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top