നാല് പേര്‍ക്ക് ഡിജിപി പദവി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മേല്‍ നോട്ടം വിജിലന്‍സ് ഡയറക്ടര്‍ക്കെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ സ്ഥാനക്കയറ്റം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. നാല് പേര്‍ക്ക് ഡിജിപി പദവി നല്‍കിയിട്ടില്ല. സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കുക മാത്രമാണ് മന്ത്രിസഭ ചെയ്തത്. ആറ് പേര്‍ ഡിജിപി പദവിക്ക് യോഗ്യരാണെന്നായിരുന്നു ശുപാര്‍ശ. ഡിജിപി ആയി നിയമിക്കുന്നത് ഒഴിവു വരുന്ന മുറയ്ക്കു മാത്രമാണെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

Top