നാളെ നടത്താനിരുന്ന സ്വാകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നാളെ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലവിലുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് സമരത്തിനു ആഹ്വാനം ചെയ്തത്.

സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റുള്ള റൂട്ടുകളില്‍ അത് റദ്ദാക്കി കെഎസ്ആര്‍ടിസിയുടെ ആവശ്യപ്രകാരം അവര്‍ക്കു പെര്‍മിറ്റ് നല്‍കുന്നത് അവസാനിപ്പിക്കണം എന്നതാണു പ്രധാന ആവശ്യം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ ഉണ്ടായിരുന്ന 241 സ്വകാര്യ ബസുകളില്‍ 160 പെര്‍മിറ്റുകളും കെഎസ്ആര്‍ടിസി ഏറ്റെടുത്തതായും ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണു സമരം പിന്‍വലിച്ചത്.

Top