തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഒപ്പം പ്രതിപക്ഷ പ്രതിഷേധവും. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധമായിരുന്നു സമ്മേളനത്തിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ. കെ.എം. മാണിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്ലാക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയിലെത്തിയത്.
കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നിഷേധിച്ചു. ചോദ്യോത്തരവേളക്ക് ശേഷം അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നല്‍കി.