ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡു.നിര്‍ബന്ധിതമായി ആരെയെങ്കിലും മതംമാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും വെങ്കയ്യ നായിഡു ലോക്സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നില്ല. മതപരിവര്‍ത്തന വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു ലോക്സഭയില്‍ ആരോപിച്ചു.
അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഘര്‍വാപസി ചടങ്ങുകള്‍ എല്ലാ ദിവസവും നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പരോക്ഷമായി ഇതിനെ പിന്തുണക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.