കൊച്ചി: നീതിയുടെ കിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ മഅദനി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
അമ്മയേയും കേരളത്തിലെ ജനങ്ങളേയും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയ ബെഞ്ചില്‍ തന്നെ വിചാരണ നടത്തിയാല്‍ കേസ് വേഗത്തില്‍ തീരുമെന്നാണു പ്രതീക്ഷയെന്നും മഅദനി പറഞ്ഞു. നെടുമ്പാശേരിയിലെത്തിയ മദനി പ്രത്യേകം തയാറാക്കിയ കാരവനില്‍ അന്വാറശേരിയിലേയ്ക്കു പോയി.