കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നൈജീരിയന്‍ സ്വദേശിയായ ഒന്പതുകാരന് എബോള ബാധയെന്ന് സംശയം. കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിക്ക് കടുത്ത പനിയുണ്ടായിരുന്നതാണ് അധികൃതരില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്ന പ്രത്യേക ചികിത്സാകേന്ദ്രത്തില്‍ പ്രാഥമിക പരിശോധന നടത്തി. പനി കൂടാതെ എബോളയുടെ മറ്റ് ലക്ഷണങ്ങളും കുട്ടിക്ക് ഉണ്ടെന്ന് അധികൃതര്‍ സൂചന നല്കി.
പുലര്‍ച്ചെയാണ് ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ കുട്ടിയും മാതാപിതാക്കളും എത്തിയത്.