നെടുമ്പാശേരി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. എമിഗ്രേഷന്‍ ഉഗ്യോഗസ്ഥരെ കുറിച്ചാണ് അന്വേഷിക്കുന്നത്. പ്രതിയായ എസ്.ഐക്ക് ലക്ഷങ്ങള്‍ കൈക്കൂലിയായി കിട്ടി. ഒരു കിലോ സ്വര്‍ണത്തിന് 50,000 രൂപയായിരുന്നു കമ്മിഷന്‍. എസ്.ഐ മനുവിന്റെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കും. മുപ്പത് തവണ പ്രതികള്‍ വിദേശത്തേക്ക് പോയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓരോ തവണയും അഞ്ച് കിലോ സ്വര്‍ണം വരെ പ്രതികള്‍ കൊണ്ടുവന്നിരുന്നു.