നേട്ടത്തോടെ വിപണി; 191.16 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 191.16 പോയന്റ് നേട്ടത്തില്‍ 28707.75ലും നിഫ്റ്റി 54.10 പോയന്റ് നേട്ടത്തില്‍ 8714.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1755 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1020 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും സണ്‍ ടിവി, സുസ് ലോണ്‍, എച്ച്ഡിഎഫ്‌സി, ഐഡിയ, ഹാവെല്‍സ് ഇന്ത്യ, ഒഎന്‍ജിസി, ടിവിഎസ് മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top