ആലപ്പുഴ: പെതുവേദിയില്‍ വി.എസിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന് എംഎല്‍എ. വി.എസിന്റെ സ്കൂളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ വിട്ടു നിന്നതിനെ തുര്‍ന്നാണ് എംഎല്‍എയുടെ വിമര്‍ശനം.
നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടക്കട്ടെ. വിഎസിന്റെ തണലിലല്ല ഞാന്‍ പാര്‍ട്ടിയില്‍ എത്തിയതെന്നും വിഎസിന്റെ അടുത്ത് കൊതിയും നുണയും ഏഷണിയും പറയാന്‍ ഞാന്‍ പോയിട്ടില്ലെന്നും ജി സുധാകരന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തോറ്റാലും വിഷമമില്ല. എന്റെ വാര്‍ഡില്‍ സിപിഎം തോറ്റിട്ടില്ല. വിഎസിന്റെ വാര്‍ഡില്‍ 200 വോട്ടിന് തോറ്റിട്ടുണ്ട്. സുധാകരന് ആഞ്ഞടിച്ചു.
വിഎസിന്റെ വീടിനു മുന്നിലുള്ളതും വിഎസ് പഠിച്ചതുമായ പറവൂര്‍ പാനേക്കുളങ്ങര എച്ച്എസ്സ്എസ് കെട്ടിടം ഉദ്ഘാടനത്തിനാണ് അദ്ദേഹം വിസമ്മതിച്ചത്. പൂര്‍വവിദ്യാലയത്തിലെ ചടങ്ങിന് വിഎസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വിഎസിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു.
എംഎല്‍എയായ ജി. സുധാകരനോടുള്ള എതിര്‍പ്പു മൂലമാണ് ആദ്യം സമ്മതിച്ച പരിപാടിക്ക് പിന്നീട് വരില്ലെന്ന് അറിയിച്ചത്.