നേപ്പാളിലേക്ക് ഭക്ഷണവുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: നേപ്പാളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ സഹായമത്തെിക്കുന്നു. 25,000 ഭക്ഷണപ്പൊതികളും 25,000 കുപ്പി കുടിവെള്ളവുമാണ് ഡല്‍ഹി സര്‍ക്കാര്‍ ഭൂകമ്പം നാശംവിതച്ച രാജ്യത്തെ ജനങ്ങള്‍ക്കായി നല്‍കുന്നത്. ആദ്യഘട്ടം സഹായം തിങ്കളാഴ്ച അയച്ചു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. ഡല്‍ഹിയിലെ തടവുകാര്‍ വ്യോമസേന വഴി 1,750 കിലോഗ്രാം തിഹാര്‍ ജയില്‍ ബിസ്‌കറ്റുകളും നേപ്പാളിലേക്ക് നല്‍കി. ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് നല്‍കാനായി ഉണക്കിയ ഭക്ഷണസാധനങ്ങളും തയാറാക്കുന്നുണ്ട്.

Top