നേപ്പാള്‍ ഭൂകമ്പം: 1900 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ നിന്നും 1900 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇനിയും നിരവധി ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ 14 വിമാന സര്‍വ്വീസുകള്‍ കൂടി നടത്തും.

നേപ്പാളില്‍ ഇന്ന് രാവിലെയും തുടര്‍ ചലനങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്. നേപ്പാളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചു. ഇതിനായി ദുരന്ത നിവാരണ സേനയുടെ ആറു യൂണിറ്റുകളെക്കൂടി അവിടേക്കയക്കും.

Top