നോട്ട് പറത്തി എഎപി നേതാവിന്റെ വിജയാഘോഷം

ന്യൂഡല്‍ഹി: നോട്ട് മുകളിലേക്കെറിഞ്ഞ് തെരഞ്ഞെടുപ്പ് വിജയാഘോഷം. ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പിലെ ജയം ആഘോഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് നന്ദ് കിഷോര്‍ ബെനിവാളാണ് നോട്ടുകള്‍ പറത്തിയത്. സംഭവം വിവാദമായതോടെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് എഎപി. നന്ദ് കിഷോറിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും നടപടിയെടുക്കുമെന്നും പാര്‍ട്ടി നേതാവ് അതിഷി മാര്‍ലേന. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസും, ബിജെപിയും, എഎപിയും കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. 2012ല്‍ രൂപീകൃതമായ എഎപി ആദ്യമായാണ് കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്.

Top