പക്ഷിപ്പനി: നഷ്ടപരിഹാരം ഇന്ന് നല്‍കും

പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരം ഇന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. താറാവ് നശീകരണത്തിനായി 75 സ്‌ക്വാഡുകളെ നിയോഗിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പതിനായിരം കിറ്റുകള്‍ക്കൂടി ശേഖരിച്ചിട്ടുണ്ട്. 4500 ഗുളികകള്‍ ഉച്ചയ്ക്ക് മുന്‍പ് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിലേക്ക് 50 കോട്ടയം 15 പത്തനംതിട്ട 10 എന്നിങ്ങനെ ടീമുകളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.

Top