ലണ്ടന്‍: മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് (25) അന്തരിച്ചു. ചൊവ്വാഴ്ച്ചയാണ് ആസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടീമായ സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റത്.
ബൗണ്‍സ് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഹെല്‍മെറ്റ് തകര്‍ത്ത് തലയില്‍ കൊള്ളുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹ്യൂസ് അബോധാവസ്ഥയിലായിരുന്നു.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 26 ടെസ്റ്റും 25 ഏകദിനങ്ങളും ഹ്യൂസ് കളിച്ചിട്ടുണ്ട്.