പന്നിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ രണ്ട് മരണം: ഒരാഴ്ച്ചയ്ക്കിടെ 22 പേര്‍ക്ക് പന്നിപ്പനി

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പന്നിപ്പനി ഭീതി ഒഴിയുന്നില്ല. ഈ വര്‍ഷം ഇതുവരെ രണ്ട് പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തംനഗറില്‍ 42 വയസുള്ള സ്ത്രീയും ഫരീദാബാദില്‍ 39 വയസുള്ള പുരഷനുമാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ച 22 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ സീസണില്‍ ഡല്‍ഹിയില്‍ മാത്രം ഇതുവരെ 60 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഡിസംബറില്‍ ഗാസിയാബാദ് സ്വദേശിയായ 51 കാരന്‍ മരിച്ചതായിരുന്നു രാജ്യത്ത് പന്നിപ്പനി മൂലം മരിച്ച ആദ്യത്തെ സംഭവം.

അതേസമയം, എല്ലാ ഗവണ്‍മെന്റ് ആശുപത്രികളും രോഗത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്നും അതിനാല്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യ വിഭാഗവും സര്‍ക്കാരും ജാഗരൂകരാണെന്നും അസുഖ ലക്ഷണം കണ്ടു തുടങ്ങിയാല്‍ ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നാഡ പറഞ്ഞു.

Top