പന്നിപ്പനി: മരണം 1,895; രോഗബാധിതര്‍ 32,000

ന്യൂഡല്‍ഹി: രാജ്യത്തു പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,895 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ശനിയാഴ്ച 21 പേര്‍കൂടി മരിച്ചതായും രോഗലക്ഷണം 32,000 പേരില്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് ഗുജറാത്തിലാണ്. 407 പേരാണ് ഇവിടെ മരിച്ചത്. 6,330 പേരില്‍ രോഗലക്ഷണവും സ്ഥിരീകരിച്ചു.

രാജസ്ഥാനില്‍ മരിച്ചവര്‍ 398 പേരും 6,356 രോഗബാധിതരും ഉണ്ട്. മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 342 പേരാണ് ഇവിടെ മരിച്ചത്. രോഗം സ്ഥിരീകരിച്ചതു 4,007 പേരിലും. മറ്റു സംസ്ഥാനങ്ങളില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവര്‍:

കര്‍ണാടക 77, തെലുങ്കാന 75, പഞ്ചാബ് 53, ഉത്തര്‍പ്രദേശ് 36, പഞ്ചിമബംഗാള്‍ 24, ഹിമാചല്‍ പ്രദേശ് 20, ചത്തിസ്ഗഡ് 17, ജമ്മു-കാഷ്മീര്‍ 16, തമിഴ്‌നാട് 14, കേരളം 12, ഉത്തരാഖണ്ഡ് 11. ഡല്‍ഹിയില്‍ 12 എന്നിങ്ങനെയാണു മരണസംഖ്യ. ഈ സംസ്ഥാനങ്ങളില്‍ 4,137 പേര്‍ രോഗബാധിതരുമാണ്.

Top