പന്നിപ്പനിബാധിച്ച് ഒരാള്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു; എട്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ ഒരാള്‍ കൂടി മരിച്ചു. കിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന 30 വയസുകാരനാണ് അവസാനമായി പിന്നിപ്പനിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ മരിച്ചത്. ഈ വര്‍ഷം പന്നിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ ഇതുവരെ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്. പുതിയതായി എട്ടു പേര്‍ക്കു കൂടി എച്ച്-1എന്‍-1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്.

31 ആളുകള്‍ക്കാണ് ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കു പ്രകാരം തലസ്ഥാനത്ത് പന്നിപ്പനി ബാധിച്ചിട്ടുള്ളത്. പന്നിപ്പനിക്കെതിരെ ബോധവല്‍ക്കരണവും ചികിത്സയ്ക്കായി പ്രത്യേകം പരിശീലനവും ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്.

Top