തിരുവനന്തപുരം: നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ല. അഭിപ്രായങ്ങള്‍ കെപിസിസി യോഗത്തില്‍ പറയണമെന്നും സുധീരന്‍ വ്യക്തമാക്കി.
വോട്ടിംഗ് യന്ത്രത്തിന്റെ തകരാറില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇതിനായി വിദഗ്ദ്ധ ടീമിനെ നിയോഗിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.