പശു ചുരത്തിയത് 62 കിലോ പാല്‍

ചണ്ഡിഗഢില്‍ സംഘടിപ്പിച്ച നാഷണല്‍ ലൈവ്‌സ്റ്റോക്ക് ചാംപ്യന്‍ഷിപ്പില്‍ ലുധിയാനയില്‍നിന്നുള്ള ഹോളിസ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തില്‍പ്പെട്ട പശുവാണ് 62 കിലോഗ്രാം പാല്‍ ചുരത്തി റെക്കോഡിട്ടത്. 58.8 കിലോ മുന്‍പത്തെ റെക്കോഡ്.

ലുധിയാന സദര്‍പുരയിലെ സത്‌ലജ് ഡയറി ഫാം നടത്തുന്ന ദളിത് സിങ്ങിന്റെ പശുവാണ് റെക്കോഡ് ബുക്കില്‍ കയറിയത്. പശു കുടുംബത്തിലെ അംഗത്തെപോലെയെന്നു ദളിത് സിങ്. ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ ഡോ.എച്ച്.എസ്. സാന്ത്വാന്‍ റെക്കോഡ് സ്ഥിരീകരിച്ചു.

Top