ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണം വേണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. അന്തിമ വിജ്ഞ്ാപനം വരെയാണ് ഉത്തരവ്. നവംബര്‍ 13ലെ വിജ്ഞാപനം നടപ്പാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
പശ്ചിമഘട്ട മേഖല സംരക്ഷിക്കാന്‍ ഡോ. മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. പശ്ചിമഘട്ട മേഖലകള്‍ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു ഗോവ ഫൗണ്ടേഷനാണു ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം വാദം ബുധനാഴ്ച പൂര്‍ത്തിയാക്കിയാണ് ഇന്നു വിധി പറയുന്നതിനായി പ്രിന്‍സിപ്പില്‍ ബെഞ്ച് മാറ്റിയത്.