കറാച്ചി: ഇന്ത്യ പാക് സേനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫ്. അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും ഇതു നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം തികച്ചും പരിതാപകരമാണ്. ഇത്തരം നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ഉറച്ച തീരുമാനമെടുക്കണം. പാക്കിസ്ഥാനിലെ നിലവിലെ സര്‍ക്കാറും തിരഞ്ഞെടുപ്പ് രീതിയും ആവര്‍ത്തന വിരസമാണെന്നും മുഷര്‍റഫ് പറഞ്ഞു. അതിനിടെ, ജമ്മു കാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ന് രാവിലെ പൂഞ്ച് ജില്ലയിലെ മെന്തര്‍, സാജിയാന്‍ പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച സാജിയാനില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു.