പാക്കിസ്ഥാനില്‍ സര്‍ക്കാര്‍വിരുദ്ധ റാലിക്കിടെ തിക്കിലുംതിരക്കിലുംപെട്ട് ഏഴു മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സംഘടിപ്പിച്ച സര്‍ക്കാര്‍വിരുദ്ധ റാലിക്കിടെ തിക്കിലുംതിരക്കിലുംപെട്ട് ഏഴു പേര്‍ മരിച്ചു. മുള്‍ട്ടാനില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പാക്കിസ്ഥാനിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹരിക്ക്-ഇ- ഇന്‍സാഫ് സംഘടിപ്പിച്ച റാലിക്കെത്തിയവരാണ് മരിച്ചത്.

പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ യോഗ സ്ഥലത്തുനിന്ന് പോയതിനുശേഷമാണ് സംഭവം ഉണ്ടാകുന്നത്. റാലിയ്ക്കുശേഷം പ്രവര്‍ത്തകര്‍ മൈതാനത്തുനിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് തിക്കിലുംതിരക്കിലും പെട്ടത്. മൂന്നു ഗേറ്റുകളില്‍ ഒന്നിലാണ് തിക്കുംതിരക്കും ഉണ്ടായത്. ശ്വാസം മുട്ടിയാണ് ആളുകള്‍മരിച്ചത്.

സംഭവത്തില്‍ 40 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top