പാക്കിസ്ഥാന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന

ഇസ്‌ലാമാബാദ്: പാക്കിസ്താനെ പുകഴ്ത്തി ചൈന. പാകിസ്ഥാന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പി.ബി അംഗം മെങ് ജിയാന്‍സുവാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്റെ ഉല്‍ക്കണ്ഠകളൊക്കെ ചൈനയുടേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ എപ്പോഴും ചൈനക്കൊപ്പം നിന്നിട്ടുണ്ടെന്നും, ചൈനീസ് സര്‍ക്കാരും ജനങ്ങളും പാകിസ്താന് എല്ലാ സഹായവും നല്‍കുമെന്നും ദേശീയ നേതാവായ യു സെങ്‌ഷെങ് പറഞ്ഞു.

Top