പാമൊലിന്‍ കേസ്: ചീഫ് സെക്രട്ടറിയുടെ വാദം തള്ളി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വാദം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.

കെ.കരുണാകരന്‍ സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത് തെറ്റെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞിരുന്നു.

ടെന്‍ഡര്‍ വിളിക്കാതെ പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിനെതിരെ താന്‍ ഫയലില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്നായിരുന്നു ജിജിയുടെ വാദം. മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുത്തതിനാല്‍ തനിക്കൊന്നും ചെയ്യാനായില്ലെന്നും ജിജി തോംസണ്‍ അറിയിച്ചു.

ഈ കേസിലാണു തന്നെ പ്രതിയാക്കി 25 വര്‍ഷമായി കഷ്ടപ്പെടുത്തുന്നതെന്നാണ് ജിജി തോംസണ്‍ പറഞ്ഞിരുന്നത്.

Top