മുംബൈ: കൃത്യമായ മറുപടി നല്‍കി കാഴ്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് റോബോട്ട് ‘സോഫിയ’.ഐ.ഐ.ടി. ബോംബെയുടെ ടെക്‌ഫെസ്റ്റില്‍ വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ ഇന്ത്യയില്‍ എത്തിയത്.
ഇന്ത്യന്‍ സന്ദര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതായിരുന്നു സോഫിയയോടുള്ള ആദ്യത്തെ ചോദ്യം. ഇന്ത്യയിലെ തന്റെ ആദ്യത്തെ സന്ദര്‍ശനമാണിതെന്നും നിരവധി പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ രാജ്യമാണ് ഇന്ത്യയെന്നും, ഇന്ത്യയുടെ ബഹിരാകാശരംഗത്തെ നേട്ടത്തെ വലിയ നേട്ടമായി കാണുന്നതോടൊപ്പം അഭിനന്ദിക്കുന്നുവെന്നും സോഫിയ പറഞ്ഞു.
അതിനു ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സയന്‍സും തത്ത്വചിന്തയും തമ്മിലുള്ള ചേര്‍ച്ച ജനങ്ങളെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്, ആളുകളെ തിരിച്ചറിയുന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സോഫിയ കൃത്യമായ ഉത്തരം നല്‍കി. ഏതൊക്കെ ഭാഷകള്‍ അറിയാമെന്ന ചോദ്യത്തിന് നിലവില്‍ ഇംഗ്ലീഷ് അറിയാമെന്നും, മറ്റു ഭാഷകള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും മറുപടി പറഞ്ഞു.
ഒരു രാജ്യത്തിന്റെ പൗരത്വം ലോകത്ത് ആദ്യമായി ലഭിച്ച റോബോട്ട് ആയ സോഫിയയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.