ന്യൂഡല്‍ഹി: പത്തു വര്‍ഷത്തിനിടെ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സംഭാവനയില് 418 ശതമാനം വര്‍ധന. തെരഞ്ഞെടുപ്പിനു മുന്‍പായി 588.45 കോടിയുടെ രൂപയുടെ സംഭാവനയാണു ബിജെപിക്ക് ലഭിച്ചത്. 2004 ലെ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ പാര്‍ട്ടികള്‍ക്കുമായി 223.80 കോടിയുടെ സംഭാവനയാണു ലഭിച്ചത്. 2009 ല്‍ ഇത് 854.89 കോടിയായി. 2014 ആയപ്പോഴേക്കും സംഭാവന 1,158.59 കോടിയിലെത്തി.
വരവിനനുസരിച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിച്ച പണത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. 386 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 712.48 കോടി രൂപയാണു ബിജെപി ചെലവഴിച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയെങ്കിലും ചെലവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒട്ടും പിന്നിലല്ലായിരുന്നു. 486.21 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണു ബിജെപി ഏറ്റവുമധികം പണം വിനിയോഗിച്ചത്. 25 സംസ്ഥാനങ്ങളിലായി 437 പൊതു യോഗങ്ങളിലാണു മോദി പങ്കെടുത്തത്.
അച്ചടിദൃശ്യ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ ഇനങ്ങള്‍ക്കാണു പണം വിനിയോഗിച്ചതെന്നു പാര്‍ട്ടിവൃത്തങ്ങള്‍.